ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിന് നാളെ അറുതിയാകുമെന്ന് സൂചന. നാളെ കോൺഗ്രസ് നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിനത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സങ്ങളും ചെലവുകളും ഉണ്ടാകാം. അലച്ചിലും നഷ്ടസാധ്യതയും ശ്രദ്ധിക്കണം.......
കൊച്ചി : സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയില്‍ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിന് തിളക്കമാര്‍ന്ന വിജയം.സയന്‍സ് സ്ട്രീമില്‍ ശ്രീയ രഞ്ജിത്ത്(96.8%), റോഹന്‍ ആന്റണി ഷൈന്‍ (96%), റോഹിത് കൃഷ്ണ എച്ച് (95.4%),മുഹമ്മദ് ആഹില്‍ നിഹാസ് (95.4%) കോമേഴ്സ് സ്ട്രീമില്‍ ജിയ ട്രീസ ജോര്‍ജ്ജ് (96%), സന ഫാത്തിമ സി.എ(95%), റിഷിക അനില്‍ (95%), ഹ്യുമാനിറ്റീസ് സ്ട്രീമില്‍ റിയ ജോസ്(92.6%), സെറ മറിയം പി.എ (90.8%) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 10 കുട്ടികള്‍ എല്ലാ വിഷയങ്ങളിലുംഎ വണ്‍ നേടുകയും 37 പേര് 90% ന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുകയും ചെയ്തു. ......
പൂനെ : ആഗോളതലത്തിലെ ഇന്ധന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ജിയോതെർമൽ എനർജി (ഭൗമതാപോർജ്ജം), നാച്ചുറൽ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. പുനെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ നടന്ന വാർഷിക ജിയോതെർമൽ സംഗമമായ 'മാഗ്മ 2026'-ലാണ് ഈ നിർദ്ദേശം ഉയർന്നത്.
സൗരോർജ്ജത്തിനും പവനോർജ്ജത്തിനും പുറമെ, വർഷത്തിൽ 24 മണിക്കൂറും ലഭ്യമാകുന്ന ജിയോതെർമൽ പോലുള്ള സ്രോതസ്സുകൾ വികസിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിവിധ ആഗോള സംഘടനകളിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ......
കൊച്ചി: ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തില്‍ 913 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വളര്‍ച്ചയോടെ 7,196 കോടി രൂപയായി ഉയര്‍ന്നു. നികുതിക്ക് മുന്‍പുള്ള ലാഭം 21 ശതമാനം വര്‍ദ്ധനവോടെ 1,238 കോടി രൂപയിലെത്തി. വായ്പാ വിതരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കൈകാര്യം ചെയ്യുന്ന ആസ്തി 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് 15 ശതമാനം വളര്‍ച്ചയോടെ 30,639 കോടി രൂപയായി.
നാലാം പാദത്തിലെ മൊത്തം വരുമാനം 11 ശതമാനം വളര്‍ച്ചയോടെ 1,859 കോടി രൂപയിലെത്തി. നികുതിക്ക് മുന്‍പുള്ള ലാഭം 15 ശതമാനം വളര്‍ച്ചയോടെ 348 കോടി രൂപയായി രേഖപ്പെടുത്തി. ഈ പാദത്തിലെ അറ്റാദായം 256 കോടി രൂപയാണ്, ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്.
നഗര, അര്‍ദ്ധ-നഗര മേഖലകളിലെ ഉണര്‍വ് മൂലം ഇരുചക്ര വാഹന വായ്പകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് രേഖപ്പെടുത്തി. ......
കൊച്ചി: വാഗമൺ ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻറ് ടെക്നോളജി 25 വർഷങ്ങൾ പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി എംബിഎ വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ നൂറ് ശതമാനം വരെ ട്യൂഷൻ ഫീസ് ഇളവുൾപ്പെടെ സ്കോളർഷിപ്പ് നൽകുന്നു. ഏകദേശം ഒരു കോടിയിലടുത്ത് രൂപയുടെ സ്കോളർഷിപ്പാണ് കോളേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്റ്റിട്യൂട് ടെസ്റ്റിൻറെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ് നൽകുക. കുറഞ്ഞത് 50% മാർക്കോടെ ബിരുദം നേടിയവർക്കും ഫൈനൽ ഇയർ ഫലം കാത്തിരിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനാഘോഷ പരിപാടികളും അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ......
കെ വി തോമസിന്റെ പുസ്തകത്തിൽ കെ കരുണാകരനെക്കുറിച്ച് പരാമർശിക്കുന്ന കാര്യങ്ങൾ തെളിവുകൾ ഇല്ലാത്ത നുണക്കഥയെന്നും പുസ്തകത്തിൽ കരുണാകരനെ മോശക്കാരനായി ചിത്രീകരിക്കുവാൻ മനഃപൂർവ്വം പരാമർശിച്ചിട്ടുള്ള ഭാഗം നീക്കണമെന്നും ആവിശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. സംസ്ഥാന ദേശീയ രാഷ്ട്രീയത്തിൽ പൊതുജീവിതം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരനെക്കുറിച്ച് ബോധപൂർവ്വം വാസ്തവ വിരുദ്ധ കാര്യങ്ങൾ പുസ്തകത്തിൽ എഴുതി പിടിപ്പിച്ച് വിറ്റ് കാശാക്കാൻ നോക്കുന്ന കെ വി തോമസിന്റെ നടപടി കുറ്റകരമായ പ്രവൃത്തിയാണ്. കരുണാകരനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ കെ വി തോമസിന്റെ പുസ്തകം വഴിവച്ചെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് നിയമ നടപടി വേണമെന്നുമാണ് കെ കരുണാകരൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ഘട്ടത്തിൽ അതിന്റെ വിദ്യാർത്ഥി സംഘടനയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായി അന്ന് പ്രവർത്തിച്ചിരുന്ന മികച്ച സംഘാടകൻ കൂടിയായ അഡ്വ. ......
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസിന്റെ ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക്. എഐസിസി കേരള ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ ഇന്നത്തെ കേരളസന്ദർശനം മാറ്റിവെച്ചു. ......

ഒരു പ്രമുഖ ന്യൂനപക്ഷം എന്ന നിലയിൽ ഏകദേശം 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി).നിലവിൽ കേന്ദ്രം ഭരിക്കുന്ന എൻഡിഎയുടെ ഘടകകക്ഷിയാണ് ഡി എസ് ജെ പി.
140 എൻഎസ്എസ് കരയോഗങ്ങൾ ഉള്ള കന്യാകുമാരി ജില്ലയിൽ ഈ മെയ് 17 ന് യോഗം കൂടി തമിഴ്നാട് ഡി എസ് ജെ പി ഘടകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് അവിടുത്തെ സമുദായ നേതാക്കളുടെ തീരുമാനം. നായന്മാർ ഉൾപ്പെടെ നാലു ലക്ഷത്തോളം മുന്നാക്ക സമുദായക്കാർ കന്യാകുമാരി ജില്ലയിൽ ഉണ്ട്.
മന്നത്ത് ആചാര്യന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന സെക്കുലർ പാർട്ടിയായ ഡി എസ് ജെ പി തമിഴ്നാട്ടിൽ രൂപം കൊള്ളുമ്പോൾ അവിടുത്തെ നായർ സമുദായം പ്രധാനമായും ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നാക്കക്കാരിൽ പാവപ്പെട്ടവർക്ക് നൽകിയ 10 ശതമാനം സംവരണമാണ്.
കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഈ പദ്ധതി തമിഴ്നാട്ടിൽ തടഞ്ഞു വച്ചിരിക്കുന്നത് അപലപനീയമാണെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
തമിഴ്നാട് എൻഎസ്എസിന്റെ മറ്റൊരു പ്രധാന ആവശ്യം ബ്രിട്ടീഷ് സാമ്രാജ്യ ശക്തിക്കെതിരെ ആദ്യമായി വാളെടുത്ത് കുണ്ടറ വിളംബരം നടത്തി ജീവത്യാഗം ചെയ്യേണ്ടി വന്ന ധീരനായ വേലുത്തമ്പി ദളവയുടെ ഗൃഹം ദേശീയ സ്മാരകമായി മാറ്റുക എന്നതാണ്.
ഈ രണ്ടു കാര്യങ്ങൾക്കും തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ് യുടെ സഹായം തേടുമെന്ന് പാർട്ടി പ്രസിഡൻറ് പറഞ്ഞു.തമിഴ്നാട്ടിൽ സ്വന്തമായ ഒരു രാഷ്ട്രീയ സാന്നിധ്യം ഇല്ലാത്തതിനാൽ ആണ് മുന്നാക്ക സമുദായക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതെന്ന് ചന്ദ്രമൗലി, എൻഎസ്എസ് മണ്ഡലം പ്രസിഡൻറ്, കൽക്കുളം താലൂക്ക് അഭിപ്രായപ്പെട്ടു.
ഒരു പ്രമുഖ ന്യൂനപക്ഷം ആണെങ്കിലും തമിഴ് നാട്ടിൽ നായർ സമുദായം നേരിടുന്ന കടുത്ത അവഗണനക്കെതിരെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചതായി രാജശേഖരൻ തമ്പി, പ്രസിഡൻറ്, പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം,ആർ ശ്രീകുമാർ, എൻഎസ്എസ് സെക്രട്ടറി, കുഴിത്തുറ ടൗൺ, ശ്രീകുമാർ, തിരുനൈനാർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻറ്, ആർ ശ്രീലത, എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ എന്നിവർ പറഞ്ഞു.
1956 ൽ സംസ്ഥാന പുനർ സംഘടന വരുന്നത് വരെ തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു രണ്ടേമുക്കാൽ ലക്ഷത്തോളം നായന്മാർ ഉള്ള കന്യാകുമാരി ജില്ല. ......